2016 ഒക്‌ടോബർ 22, ശനിയാഴ്‌ച

കിഴക്കേടത്ത് ക്ഷേത്രം എളമ്പാറ

കിഴക്കേടത്ത് ക്ഷേത്രം എളമ്പാറ 
റൂട്ട് കണ്ണൂർ മട്ടന്നൂർ റൂട്ടിൽ നാഗവളവിൽ നിന്നും ശ്രീ ഭഗവതി ക്ഷേത്രത്തിലേക്ക് പോകുന്ന വഴിക്ക് 300 മീറ്റർ ദൂരം 
ഇപ്പോൾ തുലാം 10 നു കലശം മാത്രം 
പണ്ട്  വളരെ ഗംഭീരമായ രീതിയിൽ തെയ്യം നടത്തിയിരുന്നു  13 തെയ്യങ്ങൾ ആയിരുന്നു വെള്ളാട്ടവും തോറ്റവും  അടക്കം 39 കോലങ്ങൾ കാണും തീച്ചാമുണ്ഡി വളരെ പ്രശസ്തമായിരുന്നു ഏകദേശം 70 കൊല്ലങ്ങൾക്കു മുൻപ് നടന്ന ഒരു കാര്യം കോലക്കാരനോട് അസൂയ മൂത്ത ചിലർ മേലേരി വളരെ ഉയരത്തിലാക്കി   തീച്ചാമുണ്ഡി  കെട്ടുന്ന ആൾക്ക് ഗുരുതരമായ പൊള്ളൽ ഉറപ്പായി  എന്നാൽ സമയമായപ്പോൾ പെട്ടെന്ന് എത്തിയ പേമാരി കാരണം തീ അണഞ്ഞു പോയി പുതിയതായി കൂട്ടിയ മേലേരി കൊണ്ട് അപകടം ഒന്നും ഉണ്ടായില്ല ക്ഷേത്രം ഇപ്പോൾ ജീർണാവസ്ഥയിൽ ആണ്


ഒട്ടായിക്കാരം ഇല്ലത്തതിന്റേതായിരുന്നു സ്ഥലവും പ്രതിഷ്ഠയും

2016 ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

ശ്രീ ഭഗവതിക്ഷേത്രം എളമ്പാറ

ശ്രീ ഭഗവതിക്ഷേത്രം എളമ്പാറ  
പരശുരാമൻ പ്രതിഷ്ഠ നടത്തിയ ഒരു ദുർഗ്ഗാ ക്ഷേത്രം എന്ന് നാട്ടുകാരുടെ വിശ്വാസം 

റൂട്ട് കണ്ണൂർ മട്ടന്നൂർ റോഡിൽ നാഗവളവിൽ നിന്നും 750 മീറ്റർ ദൂരെ 


 കാടുകളാലുംവള്ളിപ്പടർപ്പുകളാലും ചുറ്റപ്പെട്ട പൗരാണിക വനദുർഗ്ഗാ ക്ഷേത്രം .ഇവിടത്തെ ജന്മികൾ ആയിരുന്ന ഒട്ടായിക്കരം ഇല്ല ത്തതിന്റേതായിരുന്നു ക്ഷേത്രം ക്ഷേത്രം ക്ഷേത്രത്തിൽ പൂജാദികാര്യങ്ങൾ വഴിയാവണ്ണം നടക്കാതിരുന്നപ്പോൾ നാട്ടിൽ പലവിധ ദുരിതങ്ങളും ഉണ്ടായി 2006 ൽ പ്രശ്ന ചിന്തയിൽ തകർന്നടിച്ചു കിടക്കുന്നതായി കണ്ട ആരൂഢ ക്ഷേത്രം2011 ൽ (കാടാമ്പുഴയിൽ വാഴും ഭഗവതിയുടെ പ്രതിഷ്ഠ ) പുനരുദ്ധരിക്കുകയുംപുനഃപ്രതിഷ്ഠ നടത്തുകയും ചെയ്തു ദക്ഷിണാമൂർത്തിയുടെ അതിശക്തമായ ചൈതന്യം തിരിച്ചറിഞ്ഞു കൊണ്ടാണ് കൂടാതെ ഇവിടെ ഉത്തര കേരളത്തിൽ അത്ര സാധാരണമല്ലാത്ത നാലുകെട്ട് (മുല്ലപ്പന്തൽ  )രൂപത്തിലുള്ള ക്ഷേത്രമാണ് നിർമ്മിക്കേണ്ടത് എന്നും പ്രശ്നത്തിൽ കണ്ടു പ്രകൃതിയും ദേവന്മാരും ആരാധന നടത്തുന്ന സിംഹാരൂഢയായ വനദുർഗ്ഗയാണ് ഇവിടെ മുഖ്യ പ്രതിഷ്ഠ 




പരശുരാമൻ ഇവിടെ ക്ഷിപ്രപ്രസാദിയായ വന ദുർഗ്ഗയെയും വാനശാസ്‌താവിനെയും പ്രതഷ്ഠിച്ചത് ,ഗണപതി ,എന്നീ പ്രതിഷ്ഠകൾ ഉണ്ട്  ക്ഷേത്രം നിൽക്കുന്ന ഭൂമി( 88 സെന്റ് )ഊരാളനായ പരേതനായ ശ്രീ ഒ ശങ്കരനാരായണൻ നമ്പൂതിരി ക്ഷേത്ര സമിതിക്ക് ദാനമായി നൽകി 

പൂ മൂടൽ ആണ് ഇവിടെയുള്ള പ്രധാന വഴിപാട് (കാടാമ്പുഴയിൽ ഉള്ളത് പോലെ ) താഴെക്കാവിൽ കുഴിച്ചു കെട്ടിയ കിണർ പെട്ടെന്ന് ഇടിഞ്ഞുപോയപ്പോൾ നടത്തിയ പ്രശ്നത്തിൽ ആണ് കാടാമ്പുഴ ഭഗവതിയുടെ സാന്നിധ്യം ഇവിടെ ഉണ്ടെന്നും അതിനെ അവഗണിച്ചാണ് പല ദുരിതങ്ങൾക്കും കാരണം എന്ന് മനസ്സിലാക്കിയ നാട്ടുകാർ അതിവേഗം ബഹുദൂരം മുന്നോട്ടു പോയി അതാണ് താഴെക്കാവിലെ ആരൂഢസ്ഥാനം പുനഃ പ്രതിഷ്ഠക്കും  ക്ഷേത്ര നിർമ്മിതിക്കും കാരണം

ശ്രീ എളംബാറ വിഷ്ണു ഭഗവതീ ക്ഷേത്രം

ശ്രീ എളംബാറ വിഷ്ണു ഭഗവതീ ക്ഷേത്രം 
കണ്ണൂര് മട്ടന്നൂര് റൂട്ടിൽ നാഗവളവ്‌ സ്റ്റോപ്പിൽ നിന്നും 6 0 0 മീ തെക്ക് 



വിഷ്ണു ഭഗവതി പതിനേഴാം നൂറ്റാണ്ട്
കണ്ണൂർ മട്ടന്നൂർ റോഡിൽ നാഗവളവിൽ നിന്നും 750 മീറ്റർ ദൂരെ കാടുകളാലുംവള്ളിപ്പടർപ്പുകളാലും ചുറ്റപ്പെട്ട പൗരാണിക വനദുർഗ്ഗാ ക്ഷേത്രം .ഇവിടത്തെ ജന്മികൾ ആയിരുന്ന ഒട്ടായിക്കരം ഇല്ല ത്തതിന്റേതായിരുന്നു ക്ഷേത്രം ക്ഷേത്രം ക്ഷേത്രത്തിൽ പൂജാദികാര്യങ്ങൾ വഴിയാവണ്ണം നടക്കാതിരുന്നപ്പോൾ നാട്ടിൽ പലവിധ ദുരിതങ്ങളും ഉണ്ടായി പ്രശ്ന ചിന്തയിൽ തകർന്നടിച്ചു കിടക്കുന്നതായി കണ്ട ആരൂഢ ക്ഷേത്രം2011 ൽ (കാടാമ്പുഴയിൽ വാഴും ഭഗവതിയുടെ പ്രതിഷ്ഠ ) പുനരുദ്ധരിക്കുകയുംപുനഃപ്രതിഷ്ഠ നടത്തുകയും ചെയ്തു
ശാസ്താവ് ,വിഷ്ണു ഭഗവതി,ഗണപതി ,മഹാവിഷ്ണു ഭൂതം ,നാഗം എന്നീ പ്രതിഷ്ഠകൾ ഉണ്ട്  ക്ഷേത്രം നിൽക്കുന്ന ഭൂമി( 88 സെന്റ് )ഊരാളനായ പരേതനായ ശ്രീ ഒ ശങ്കരനാരായണൻ നമ്പൂതിരി ക്ഷേത്ര സമിതിക്ക് ദാനമായി നൽകി അതുപോലെ പരേതനായ രാമചന്ദ്രൻ നമ്പൂതിരി 13 വർഷത്തിലധികം പ്രതിഫലം പറ്റാതെ പൂജാദികർമ്മങ്ങളും ചെയ്തിരുന്നു  




ഭരണംപ്രസിഡണ്ട്‌  ക്ഷേത്ര സംരക്ഷണ സമിതി