ശ്രീ തെരൂർ മഹാദേവക്ഷേത്രം
റൂട്ട്:കണ്ണൂരിൽ നിന്ന് 21 കിമി കിഴക്ക് -കണ്ണൂര്‍ -മട്ടന്നൂർ റൂട്ടിൽ തെരൂർ ബസ്റ്റോപ്പ്. ഇവിടെ നിന്ന് 300മി വടക്ക്
പ്രതിഷ്ഠ ശിവൻ പന്ത്രണ്ടാ0നൂറ്റാണ്ട്
ഉപ ദേവൻ ഗണപതി
| വലിയ ബലിക്കല്ല് |
പുഷ്പാഞ്ജലി ആണ് പ്രധാന വഴിപാട്
ഒരു ഐതിഹ്യം പണ്ട് ഇവിടെ പല യാഗങ്ങളും നടന്നിരുന്നു. ശിവൻ പ്രത്യക്ഷപ്പെട്ട് സന്യാസിമാരെ അനുഗ്രഹിച്ച് തിരിച്ച് പോകാൻ നോക്കിയപ്പോൾ തേര് നീങ്ങിയില്ല .ഉരുൾ ഭൂമിയിൽ ആണ്ട് പോയിരുന്നു. സന്യാസിമാരുടെ അപേക്ഷ പ്രകാരം തേരിറങ്ങിയ സ്ഥലത്ത് ഭഗവാൻ സ്വയംഭൂ പ്രതിഷ്ഠയായി (തേര് -ഇറങ്ങിയ -ഊർ ലോപിച്ച് തെരുർ ആയി ) .ക്ഷേത്രത്തിൽ എന്തെങ്കിലും അശുദ്ധി ഉണ്ടായാൽ വിഗ്രഹത്തിൽ ഒരു പാമ്പ് പ്രത്യഷപ്പെടും. പ്രശ്നം വെച്ച് ശുദ്ധികരണ പ്രവർത്തനങ്ങൾ നടത്താം എന്ന് ഭാരവാഹികൾ സത്യം ചെയ്‌താൽ പാമ്പ് അപ്രത്യക്ഷമാകും
പ്രധാന ആഘോഷം ശിവരാത്രി
തന്ത്രി ഇടവലത്ത്പുടയൂർ ഇല്ലത്തിലെയും ശാന്തിക്കാരൻ മലയാള ബ്രാമണനുമാണ്
തന്ത്രി ഇടവലത്ത്പുടയൂർ ഇല്ലത്തിലെയും ശാന്തിക്കാരൻ മലയാള ബ്രാമണനുമാണ്
തകർന്ന വലിയബലിക്കല്ല് വാതിൽ മാടത്തിന് പുറത്താണ് .വടക്ക് കിഴക്കായുള്ള കിണർ ചുറ്റുമതിലിനു പുറത്താണ് .ചതുരാകൃതിയായ ഈ കിണറിന്റെ ആഴം തിട്ടപ്പെടുത്താനാവില്ല എന്ന് വിശ്വാസം.മണ്ഡലകാലത്ത് അയ്യപ്പ ഭജനയും കർക്കടകത്തിൽ രാമായണ പാരായണവും പതിവാണ് . ഊരാളന്മാർ തമ്മിലുള്ള തമ്മിലടിയും സാമ്പത്തിക പരാധീനതകളും കാരണം ക്ഷേത്രം കുറച്ച് കാലം പൂട്ടിയിട്ടിരുന്നു .1971ൽ HR & CE department ഏറ്റെടുത്ത് ഭരണം തുടങ്ങി .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ