2013 ഡിസംബർ 4, ബുധനാഴ്‌ച

വേട്ടക്കൊരുമകന്‍ ക്ഷേത്രം തെരൂര്‍


വേട്ടക്കൊരുമകന്‍  ക്ഷേത്രം  തെരൂര്‍
 റൂട്ട് :- കണ്ണൂര്‍ -മട്ടന്നൂര്‍ റൂട്ടില്‍ തെരുര്സ്റ്റൊപ്പില്‍ ബസ്സിറങ്ങി കുറച്ചു നടന്നാല്‍ മതി .
                                                       
                                                                           
     എകതല ചതുര ശ്രീകോവിലില്‍ വേട്ടക്കൊരുമകന്റെ പ്രതിഷ്ഠ 
 

പൂജാസമയം രാവിലെ അഞ്ചു മുപ്പതു   മുതല്‍ ഒന്‍പതു മുപ്പതു വരെ ഉഷപൂജ എട്ടുമുപ്പതിന്നു
                  വ്യെകീട്ടു  അഞ്ചു മുപ്പതു മുതല്‍ എട്ടു മുപ്പതു വരെ അത്താഴപൂജ  എട്ടുമുപ്പതിന്നു

2013 ഡിസംബർ 3, ചൊവ്വാഴ്ച

ശ്രീ ഇടയന്നൂർ മഞ്ഞക്കുന്നു മടപ്പുര

 മഞ്ഞക്കുന്നു മുത്തപ്പന്‍ മടപ്പുര  ഇടയന്നൂര്‍
റൂട്ട്:- കണ്ണൂര്‍- മട്ടന്നൂര്‍ റൂട്ടില്‍ ഇടയന്നൂര്‍ സ്റ്റോപ്പ്‌ റോഡിന്റെ ഇടത്ത് വശത്തുള്ള കട്ട്‌ റോഡില്‍കൂടി അഞ്ചു മിനുട്ട് നടക്കാനുണ്ട്
kshethraththilekkulla vazhi


പ്രതിഷ്ഠ മുത്തപ്പന്‍ പുന പ്രതിഷ്ഠ കഴിഞു  നൂറ് വര്‍ഷത്തിലധികമായി 

ശനിയാഴ്ചകളില്‍ പൈങ്കുറ്റി ആറ് മുപ്പതിന്  

ഉത്സവം മകരം പതിനാറ്,പതിനേഴ്‌ 
നല്ല കെട്ടിയ ഒരു കുളം സമീപത്തുണ്ട് 

 ഉത്സവദിവസങ്ങളില്‍ മുത്തപ്പന്തെയ്യം സമീപമുള്ള ഇളംബിലാന്‍ഭഗവതി ക്ഷേത്രം  സന്ദര്‍ശിക്കാറുണ്ട്
ശ്രീ ചാലോട് ഗോവിന്ദാംവയൽ മഹാവിഷ്ണു ക്ഷേത്രം 
ചാലോട് ബസ്‌ സ്റ്റാൻഡിൽ നിന്നും അര കിമി വടക്ക് 


പ്രതിഷ്ടാ ദിനം ഡിസംബർ 18 






റൂട്ട്:- കണ്ണൂര്‍ -മട്ടന്നൂര്‍/ഇരിക്കൂര്‍ റൂട്ടില്‍ ചാലോട് സ്റ്റോപ്പ്‌ അരകിമി വടക്ക് വയലില്‍ 
പ്രതിഷ്ഠ മഹാവിഷ്ണു ഇരുപതാം നൂറ്റാണ്ട്‌ 

 അയ്യപ്പൻ ,ദക്ഷിണാ മൂർത്തി ,സുബ്രമണ്യൻ ,ഗണപതി ,ദുർഗ്ഗാ എന്നീ ഉപ പ്രതിഷ്ഠകൾ കൂടിയുണ്ട് 

ദിവസവും രാവിലെ ഏഴു മുതല്‍ ഒന്‍പതു വരെ നട തുറന്നിരിക്കും 
വൈകുന്നേരം അഞ്ചര മുതല്‍ എട്ടുവരെയും 
നിവേദ്യപൂജ ഒന്‍പതു മണിക്ക് മലര്‍ നിവേദ്യം 
Dakshinaa moorththi 



ഭരണം പ്രസിഡണ്ട്‌ ശ്രീ ചാലോട് ഗോവിന്ദാംവയൽ മഹാവിഷ്ണു ക്ഷേത്രകമ്മിറ്റി ചാലോട് 

പഞ്ച മൂര്‍ത്തി ക്ഷേത്രം തെരുര്‍


പഞ്ച മൂര്‍ത്തി ക്ഷേത്രം തെരുര്‍

പഞ്ചമൂര്‍ത്തി ക്ഷേത്രം തെരുര്‍ 

റൂട്ട് :- തെരുര്‍ ശിവക്ഷേത്രത്തില്‍ നിന്ന് വയലില്‍ കൂടി അഞ്ച്മിനുട്ട് നടക്കാനുണ്ട്

ശാസ്തപ്പനും വിഷ്ണുമൂര്‍ത്തിക്കും സംക്രമ    ദിവസം പൂജ 
 കുംഭം മൂന്നിന് ഉത്സവം  തിറ


പതിനെട്ട് വര്‍ഷങ്ങള്‍ പൂജകള്‍ മുടങ്ങിയിരുന്നു എട്ട്‌ വര്‍ഷം 


മുന്‍പാണ് പുനപ്രതിഷ്ഠ നടന്നത്   

നിത്യവും ദീപാരാധനയുണ്ട്  

പെരുമാട്ട് കുടുംബത്തിന്റെതായിരുന്നു  
ഇപ്പോള്‍ കമ്മിറ്റി നടത്തുന്നു

ശ്രീ തെരൂര്‍ മഹാദേവക്ഷേത്രം


ശ്രീ തെരൂർ  മഹാദേവക്ഷേത്രം 

റൂട്ട്:കണ്ണൂരിൽ നിന്ന് 21 കിമി കിഴക്ക് -കണ്ണൂര്‍ -മട്ടന്നൂർ റൂട്ടിൽ  തെരൂർ  ബസ്റ്റോപ്പ്‌. ഇവിടെ നിന്ന് 300മി വടക്ക് 

പ്രതിഷ്ഠ ശിവൻ  പന്ത്രണ്ടാ0നൂറ്റാണ്ട്‌ 
ഉപ ദേവൻ  ഗണപതി 

വലിയ ബലിക്കല്ല് 
എല്ലാദിവസവും രാവിലെയും വൈകുന്നേരവും പൂജ രാവിലെ നറുക്കില പൂജയും വൈകിട്ട് ദീപാരാധനയും
പുഷ്പാഞ്ജലി ആണ് പ്രധാന വഴിപാട്
 ഒരു ഐതിഹ്യം പണ്ട് ഇവിടെ പല യാഗങ്ങളും നടന്നിരുന്നു. ശിവൻ  പ്രത്യക്ഷപ്പെട്ട് സന്യാസിമാരെ അനുഗ്രഹിച്ച് തിരിച്ച് പോകാൻ നോക്കിയപ്പോൾ  തേര് നീങ്ങിയില്ല .ഉരുൾ  ഭൂമിയിൽ  ആണ്ട് പോയിരുന്നു. സന്യാസിമാരുടെ അപേക്ഷ പ്രകാരം തേരിറങ്ങിയ സ്ഥലത്ത് ഭഗവാൻ  സ്വയംഭൂ പ്രതിഷ്ഠയായി (തേര് -ഇറങ്ങിയ -ഊർ ലോപിച്ച് തെരുർ ആയി ) .ക്ഷേത്രത്തിൽ എന്തെങ്കിലും അശുദ്ധി ഉണ്ടായാൽ  വിഗ്രഹത്തിൽ  ഒരു പാമ്പ് പ്രത്യഷപ്പെടും. പ്രശ്നം വെച്ച് ശുദ്ധികരണ പ്രവർത്തനങ്ങൾ  നടത്താം എന്ന് ഭാരവാഹികൾ സത്യം ചെയ്‌താൽ  പാമ്പ്‌ അപ്രത്യക്ഷമാകും 

പ്രധാന ആഘോഷം ശിവരാത്രി 
തന്ത്രി ഇടവലത്ത്പുടയൂർ  ഇല്ലത്തിലെയും ശാന്തിക്കാരൻ മലയാള ബ്രാമണനുമാണ് 

തകർന്ന വലിയബലിക്കല്ല് വാതിൽ മാടത്തിന് പുറത്താണ് .വടക്ക് കിഴക്കായുള്ള കിണർ ചുറ്റുമതിലിനു പുറത്താണ് .ചതുരാകൃതിയായ ഈ കിണറിന്റെ ആഴം തിട്ടപ്പെടുത്താനാവില്ല എന്ന് വിശ്വാസം.മണ്ഡലകാലത്ത് അയ്യപ്പ ഭജനയും കർക്കടകത്തിൽ രാമായണ പാരായണവും പതിവാണ് . ഊരാളന്മാർ  തമ്മിലുള്ള തമ്മിലടിയും സാമ്പത്തിക പരാധീനതകളും കാരണം ക്ഷേത്രം കുറച്ച് കാലം പൂട്ടിയിട്ടിരുന്നു .1971ൽ  HR & CE department ഏറ്റെടുത്ത്  ഭരണം തുടങ്ങി .

ശ്രീ തെരൂർ ശിവക്ഷേത്രം

ശ്രീ തെരൂർ  ശിവക്ഷേത്രം 
തെരുർ ബസ്‌ സ്റ്റോപ്പിൽ നിന്ന് 200 മീ തെക്ക് 
ശിവക്ഷേത്രം പഴക്കമുണ്ട് 

7 - 8 am നട തുറന്നിരിക്കും 
നറുക്കില നിവേദ്യ പൂജ 
തിരുവാതിര പ്രധാനം 

ശ്രീ തെരുര്‍ ഗണപതിക്ഷേത്രം തെരുര്‍


ശ്രീ  തെരുർ  ഗണപതിക്ഷേത്രം  തെരുർ 
                     തെരൂർ  ബസ്‌ സ്റ്റോപ്പിൽ  നിന്നും ഇരുന്നൂർ മീ തെക്ക് 

പ്രതിഷ്ഠ ഗണപതി (പതിനെട്ടാം നൂറ്റാണ്ട്‌ ) 


പൂജ എല്ലാ വെളിയാഴ്ചകളിലും സംക്രമ ദിവസങ്ങളിലും പത്ത് മുതൽ  പത്തുമുപ്പത്  വരെ 
ഉത്സവം മീനത്തിൽ നിറമാല 
ഭരണം സിക്രട്ടറി  സമുദായ കമ്മിറ്റി തെരൂര്‍ ഗണപതി ക്ഷേത്രം

     ശ്രീ പുത്തലത്ത്‌ വിഷ്ണു മൂര്‍ത്തി   ക്ഷേത്രം തെരൂര്‍

                                                     റൂട്ട്:കണ്ണൂര്‍ മട്ടന്നൂര്‍ റൂട്ടില്‍ തെരുര്‍ സ്റ്റോപ്പ്‌ ഇവിടെ നിന്ന് ഒരു കിമിനടക്കാനുണ്ട്      

          
                                                               ഭൈരവാദി പഞ്ചമൂര്ത്തികലാണ്പ്രതിഷ്ഠകള്‍
                                                                          സംക്രമദിവസങ്ങളില്‍മാത്രം പൂജ
                        നൂറ്റിയിരുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാരണവന്മാരുടെ കൂടെ കാള      കാട്ടില്ലത്ത് നിന്നും വന്നു ചേര്‍ന്ന മൂര്‍ത്തികള്‍
ചാമുണ്ടിത്തറ 

പെരുമാടം കുടുംബത്തിന്റെ താണ്‌ 
 ക്ഷേത്രം 
 കുഞ്ഞിരാമന്‍ നമ്പിയാര്‍ നല്‍കിയ വിവരങ്ങള്‍ 
120 വര്‍ഷങ്ങള്‍ പഴക്കം കഴിഞ്ഞ കൊല്ലം പുന-പ്രതിഷ്ഠ കഴിഞ്ഞു 
ഉത്സവം കുംഭം  3,4 തീയ്യതികളില്‌  തിറ 
തെയ്യങ്ങള്‍ ഭൈരവന്‍ വിഷ്ണു മൂര്‍ത്തി ,കരുവാള്‍ ഭഗവതി ,ഉച്ചിട്ട ,കുട്ടിച്ചാത്തന്‍ 

ശ്രീ തെരുര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം


ശ്രീ തെരുര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം 
റൂട്ട്:- കണ്ണൂര്‍- മട്ടന്നൂര്‍ റൂട്ടില്‍ തെരുര്‍ ബസ്‌ സ്റ്റോപ്പ്‌ 

പ്രതിഷ്ഠ മുച്ചിലോട്ട് ഭഗവതി (പതിനെട്ടാം നൂറ്റാണ്ടിലെ പ്രതിഷ്ഠ )
സംക്രമ  ദിവസങ്ങളില്‍ നിവേദ്യ പൂജ 

പൂരം, പുത്തരി, കാര്‍ത്തിക ,ഉത്സവ ദിവസങ്ങള്‍ ഓണം, വിഷു എന്നിവ പ്രധാന ദിവസങ്ങള്‍ 
ഉത്സവം കളിയാട്ടം  മകരം മൂന്നു മുതല്‍ അഞ്ച് വരെ 
കണ്ണങ്കാട്ട് ഭഗവതി
തെയ്യങ്ങള്‍ മുച്ചിലോട്ടു ഭഗവതി ,കണ്ണങ്കാട്ട് ഭഗവതി ,പുലിയൂര്‍ കാളി ,പുലിയൂര്‍ കണ്ണന്‍ ,നരബില്‍ ഭഗവതി, ചാമുണ്ടി

ഈ വര്‍ഷം ജനവരി പതിനാലിന് പുന-പ്രതിഷ്ഠ നടന്നു  
നാഗസ്ഥാനം